Times Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഹെ​ഡ് ലൈ​റ്റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

 
കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഹെ​ഡ് ലൈ​റ്റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
കോ​ട്ട​യം: കോ​ടി​മ​ത​യി​ൽ നാ​ലു​വ​രി​പാ​ത​യി​ൽ വ​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഹെ​ഡ് ലൈ​റ്റ് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പൊ​ൻ​കു​ന്നം സ്വ​ദേ​ശി സുലുവിനെയാണ് അറസ്റ്റ് ചെയ്തത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം ഉ​ള്ള ജാ​മ്യം ഇ​ല്ലാ​ത്ത വകുപ്പുകൾ ചുമത്തിയാണ്  ഇ​വ​ർ​ക്കെ​തി​രെ കേസെടുത്തിരിക്കുന്നത്. ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം നടന്നത്. പൊ​ൻ​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ മി​റ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ര​സി​യി​രു​ന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ  കാ​റി​ന്‍റെ ലി​വ​ർ ഉ​പ​യോ​ഗി​ച്ച് ബ​സി​ന്‍റെ ഹെ​ഡ് ലൈ​റ്റ് ഇ​വ​ർ അ​ടി​ച്ചു തകർക്കുകയായിരുന്നു. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രും കാ​റി​ൽ ക​യ​റി അ​തി​വേ​ഗം ഓ​ടി​ച്ചു പോ​യി.

തു​ട​ർ​ന്ന് സംഭവത്തിൽ  ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നിടെ വൈ​കു​ന്നേ​രം നാ​ലോ​ടെ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാവുകയായിരുന്നു. ഇ​വ​രെ ബു​ധ​നാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
 


 

Related Topics

Share this story