
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വൈദ്യുതി ലൈൻ നീക്കം ചെയ്ത് കെ.എസ്.ഇ.ബി(KSEB). അപകടത്തിൽ മരണപ്പെട്ട മിഥുന്റെ മൃതദേഹം ദഹിപ്പിച്ചതിന് ശേഷമാണ് കെ.എസ്.ഇ.ബി നടപടിക്കൊരുങ്ങിയത്.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിലേക്ക് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സൈക്കിൾ ഷെഡ് നിർമിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ വിഷയം സംബന്ധിച്ച് യോഗം നടത്തിയിരുന്നു. യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിഥുന്റെ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം വൈദ്യുതി ലൈൻ നീക്കം ചെയ്തത്.