Times Kerala

 കൃഷിഭവൻ ഓണച്ചന്ത: കടുങ്ങല്ലൂരിൽ 80,531 രൂപയുടെ വിറ്റു വരവ്

 
സെഞ്ച്വറിയും കടന്ന് പച്ചക്കറി വില; ഇടപെട്ട് സര്‍ക്കാര്‍, മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ
 

എറണാകുളം: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഓണത്തിനോടനുബന്ധിച്ച് കൃഷിഭവൻ സംഘടിപ്പിച്ച ഓണച്ചന്തയിൽ 80,531 രൂപയുടെ പച്ചക്കറികൾ വിറ്റഴിച്ചു. പഞ്ചായത്തിന്റെ സ്ഥലത്ത് ഓഗസ്റ്റ് 25 മുതൽ 28 വരെ നടത്തിയ ജൈവ പച്ചക്കറികളുടെ ഓണച്ചന്തയിലാണ് കൃഷിഭവന് റെക്കോർഡ് തുകയുടെ വിൽപ്പന സാധ്യമായത്.

വെണ്ട, പയർ, മത്തൻ, ചീര തുടങ്ങി വിഷരഹിതമായ വിവിധയിനം പച്ചക്കറികൾ കർഷകരിൽ നിന്ന് ശേഖരിച്ച് ഓണച്ചന്തയിലൂടെ മിതമായ നിരക്കിലാണ് കൃഷിഭവൻ ജനങ്ങളിലേക്കെത്തിച്ചത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 1250 പേർക്ക് കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തിരുന്നു. 

പഞ്ചായത്ത് ഗ്രൗണ്ടിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ഓണവിപണിയിലും ഇത്തവണ റെക്കോർഡ് വില്പന സാധ്യമായി. ഓഗസ്റ്റ്  26, 27, 28 ദിവസങ്ങളിലായി കുടുംബശ്രീ സംഘടിപ്പിച്ച വിപണിയിലൂടെ 97,420 രൂപയുടെ ജൈവ പച്ചക്കറികൾ വിറ്റഴിച്ചു. പലഹാരങ്ങൾ, അച്ചാറുകൾ, കരകൗശല വസ്തുക്കൾ, കുടുംബശ്രീ സംരംഭകരുടെ വിവിധ ഉൽപ്പന്നങ്ങൾ തുടങ്ങിയവ കുടുംബശ്രീയുടെ വിപണനമേളയിൽ ലഭ്യമായിരുന്നു.

Related Topics

Share this story