കോട്ടയം : രാമപുരത്ത് കടയുടമ പെട്രോളൊഴിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു. കണ്ണനാട്ട് ജ്വല്ലറി ഉടമയായ അശോകനാണ് മരിച്ചത്. (Kottayam man who was attacked with fire dies)
കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാളെ തുളസീദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചത്. പ്രതിയെ ചോദ്യംചെയ്യുകയാണ്.
മുൻപും ഇരുവരും തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. അശോകൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ്.