Times Kerala

 കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

 
zsfs
 കൊല്ലം: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സലാമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു. അതേസമയം, വൈദ്യുതിക്കമ്പി എങ്ങനെയാണ് പൊട്ടിവീണതെന്ന്  വ്യക്തമല്ല.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസും കെ.എസ്.ഇ.ബിയും തീരുമാനിച്ചിട്ടുണ്ട്.

Related Topics

Share this story