കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിൽ ഷോക്കേറ്റ് ജീവൻ നഷ്‌ടമായ മിഥുൻ്റെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഇതിനിടെ കുട്ടിയുടെ അമ്മൂമ്മയെ ആശുപത്രിയിലേക്ക് മാറ്റി. (Kollam student electrocuted to death)
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മണിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കുട്ടിയുടെ അമ്മ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.