Times Kerala

കോടാലി ഗവ. എൽ.പി സ്കൂളിന് ഇനി ഓഡിറ്റോറിയവും സ്വന്തം 

 
കോടാലി ഗവ. എൽ.പി സ്കൂളിന് ഇനി ഓഡിറ്റോറിയവും സ്വന്തം 
 

സംസ്ഥാനത്തെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായ കോടാലി ഗവ. എൽ.പി സ്കൂളിന് ഓഡിറ്റോറിയം എന്ന സ്വപ്നവും യാഥാർത്ഥ്യമായി. 
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 53 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വർഷങ്ങൾക്കു മുൻപ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന വിദ്യാലയങ്ങളിൽ ഒന്നായിരുന്ന കോടാലി എൽ.പി സ്കൂൾ ഇന്ന് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ അടക്കം എല്ലാ മേഖലകളിലും മികവു പുലർത്തുന്ന മാതൃക വിദ്യാലയമാണ്. 

ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി അധ്യക്ഷത വഹിച്ചു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിവ്യ സുധീഷ്, വി.എസ് നിജിൽ, സ്കൂൾ പ്രധാന അധ്യാപിക ശകുന്തള പി.എം, പി.ടി.എ. പ്രസിഡന്റ് കെ.പി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Related Topics

Share this story