Times Kerala

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് കിഫ്‌ബിയുടെ സാമ്പത്തിക സഹായം

 
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് കിഫ്‌ബിയുടെ സാമ്പത്തിക സഹായം
കൊച്ചി: കാൻസർ റിസർച്ച് സെന്ററിന് ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി ബോർഡ് 204 കോടി രൂപ അനുവദിച്ചു. നിർമാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും 2016 ൽ 230 കോടി രൂപ അനുവദിച്ചതുൾപ്പെടെ 431 കോടിയുടെ കിഫ്ബി സഹായമാണ് ഇതോടെ കാൻസർ സെന്ററിന് ലഭിക്കുന്നത്. മൂന്ന് റേഡിയേഷൻ തെറാപ്പി മെഷീനുകൾ, എം.ആർ.ഐ, സി.ടി, പെറ്റ് സി.ടി. സ്കാനിംഗ് മെഷീനുകൾ, സി.ടി സിമുലേറ്റർ, ബ്രക്കി തെറാപ്പി, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, ഐ.സി.യു. ഉപകരണങ്ങൾ, മോണിറ്റർ, തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്. ആറുമാസ ഇടവേളകളിൽ 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെ മൂന്ന് തവണകളായാണ് തുക അനുവദിക്കുന്നത്. 
 
നേരത്തെ കാൻസർ സെന്റർ കെട്ടിട നിർമാണം, ലിഫ്റ്റ്, ഫർണിച്ചർ, വൈദ്യുതി, വെള്ളം, അനുബന്ധ സൗകര്യം എന്നിവയൊരുക്കുവാൻ 230 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.

Related Topics

Share this story