Times Kerala

കേരളത്തിന്റെ പ്രഥമ പരിഗണന ഇപ്പോഴും കെ റെയിൽ; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
 

 
‘മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനില’; ആരോപണത്തിന് ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴുണ് കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് മോൻസ് ജോസഫിന്റെ ചോദ്യം. കെ റെയിലിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്നും ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതി നീണ്ടു പോകുന്നത്. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story