Times Kerala

‘വികസന സൂചികയില്‍ കേരളം ഒന്നാമത്; ആ നേട്ടങ്ങളില്‍ ഊന്നി ഇനിയും മുന്നോട്ട് കുതിക്കണം’: പിണറായി വിജയൻ 

 
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വികസന സൂചികയില്‍ സംസ്ഥാനം ഒന്നാമതെന്നും ആ നേട്ടങ്ങളില്‍ ഊന്നി ഇനിയും മുന്നോട്ട് കുതിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് നിയമസഭ സാമാജികര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയവും, പ്രളയ സമാനമായ വെള്ളപ്പൊക്കവും, പ്രകൃതിക്ഷോഭവും, കാലാവസ്ഥാ വ്യതിയാനത്തോട് അനുബന്ധിച്ചാണ്. കാലാവസ്ഥ വ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ നമുക്ക് സാധിക്കണം. കേരളം വികസന സൂചികയില്‍  ഒന്നാമതാണ്. ആ നേട്ടങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ഇനിയും മുന്നോട്ടു കുതിക്കണം. കാലാവസ്ഥ വ്യതിയാനത്തെ ഗൗരവത്തോടെ കാണമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story