കേരള പി എസ് സി നടത്തുന്നത് രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ദുർബലമാണ് പി എസ് സി എന്നും ഇടതുപക്ഷ മനോഭാവമാണ് കേരളത്തിലെ മാറ്റത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പി എസ് സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ വിവിധ കാര്യങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കൊല്ലപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായി എന്നും ഇതൊക്കെ കേരളത്തിന് പുറത്ത് നടക്കുന്ന സംഭവമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശരിയായ രീതിയിൽ കേരളത്തിൽ സാമൂഹ്യനീതി ശരിയായ രീതിയിൽ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി.എന്നാൽ ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ് ചിലരുടെ ഭാഗത്ത് നിന്നും വരുന്നത്.