തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം.ആര്. രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്കാരം.കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി.ബി. അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്കാരം നല്‍കും.
ശശികുമാർ (മാധ്യമപ്രവർത്തനം), ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), എം.കെ.വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്), അഭിലാഷ് ടോമി (കായികം), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകളിലെ പ്രവർത്തനം) എന്നിവർക്കാണ് കേരള ശ്രീ പുരസ്കാരം. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് കേരള പുരസ്കാരങ്ങൾ.
വിവിധ മേഖലകളില്‍ സമൂഹത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പത്മ പുരസ്കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്കാരങ്ങള്‍ നല്‍കുന്നത്.