കേരളാ ബാങ്ക് ഡയറക്ടർ വിവാദം; കൂടിയാലോചന നടന്നിട്ടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ
Nov 19, 2023, 14:20 IST

മലപ്പുറം: പാണക്കാട് മുസ്‍ലിം ലീഗ് നേതാക്കൾ യോഗം ചേർന്നത് അറിഞ്ഞിട്ടില്ലെന്ന് വിശദീകരണം നൽകി ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേരള ബാങ്കിലെ മുസ്‍ലിം ലീഗ് പ്രതിനിധിയെക്കുറിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ല. കൂടിയാലോചനയുണ്ടായാലേ വിഷയത്തിൽ അഭിപ്രായം പറയാനാൻ കഴിയു എന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ യു.ഡി.എഫിന് സമാനമായി ലീഗിനകത്തും അതൃപ്തിയുണ്ട്. ലീഗ്- സി.പി.എം സഹകരണത്തിൽ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്ന നേതാക്കളാണ് പ്രതികരണവുമായി രംഗത്തുവന്നത്.