Times Kerala

 കീം ​പ​രീ​ക്ഷാ​ഫ​ലം പു​റ​ത്ത്; എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ദ്യ മൂ​ന്നു റാങ്കും ആ​ണ്‍​കു​ട്ടി​ക​ള്‍ക്ക്

 
കീം ​പ​രീ​ക്ഷാ​ഫ​ലം പു​റ​ത്ത്; എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ദ്യ മൂ​ന്നു റാങ്കും ആ​ണ്‍​കു​ട്ടി​ക​ള്‍ക്ക്
 

തി​രു​വ​ന​ന്ത​പു​രം: "കീം' ​എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. "കീം' ​ആ​ദ്യ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ആ​ർ. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പി. ​ദേ​വാ​ന​ന്ദി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ഹ​ഫീ​സ് റ​ഹ്മാ​ന്‍ (മ​ല​പ്പു​റം), അ​ല​ന്‍ ജോ​ണി അ​നി​ല്‍ ( പാ​ലാ) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ൽ. എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ദ്യം മൂ​ന്നും ആ​ണ്‍​കു​ട്ടി​ക​ള്‍ സ്വ​ന്ത​മാ​ക്കി. 79,044 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജൂ​ൺ അ​ഞ്ച് മു​ത​ൽ പ​ത്തു​വ​രെ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ദ്യ 'കീം' ​ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ൽ 38,853 പെ​ൺ​കു​ട്ടി​ക​ളും 40,190 ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.ആ​ദ്യ 100 റാ​ങ്കി​ൽ 13 പെ​ൺ​കു​ട്ടി​ക​ളും 87 ആ​ൺ​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ട്ടു. കേ​ര​ള സി​ല​ബ​സി​ല്‍ നി​ന്ന് 2,034 പേ​രും സി​ബി​എ​സ്ഇ​യി​ല്‍ നി​ന്ന് 2,785 പേ​രു​മാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ cee.kerala.gov.in ല്‍ ​ഫ​ലം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും.

Related Topics

Share this story