
തിരുവനന്തപുരം : കൊല്ലം തേവലക്കരയിലെ മിഥുൻ എന്ന കുട്ടിയുടെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. (KC Venugopal on Mithun's death)
ഇത് സ്ഥിരം സംഭവമായി മാറുകയാണെന്നും, സമഗ്രമായ സുരക്ഷാ ഓഡിറ്റ് ഉടൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയൊരു കുഞ്ഞിനെ കൂടി മരണത്തിന് വിട്ടുകൊടുക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെയെന്നാണ് കേരളം പ്രാർത്ഥിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.