Times Kerala

‘കെ.ബി. ഗണേഷ് കുമാർ വൃത്തികെട്ടവൻ; പെണ്ണിനോടും പണത്തിനോടും ആസക്തി’: വെള്ളാപ്പള്ളി നടേശൻ 

 
 എ​ൻ​എ​സ്എ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി

പത്തനംതിട്ട: കെ.ബി.ഗണേഷ് കുമാർ എംഎൽഎ വൃത്തികെട്ടവനെന്ന് വിമർശിച്ച് എസ്എൻഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിന് ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകൽമാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

‘‘കലഞ്ഞൂർ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാൾ എൻഎസ്എസിന്റെ തലപ്പത്ത് വന്നത്. അപ്പോൾ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂർ അധികാരം ലഭിക്കാനായി കാണിച്ച തറവേലയാണു സോളർ കേസ്. ഗൂഢാലോചന അന്വേഷിച്ചാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കും. ഫെന്നി ബാലകൃഷ്ണൻ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേർക്കാനോ ഒഴിവാക്കാനോ താൻ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
 

Related Topics

Share this story