Times Kerala

ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി; സി.ബി.ഐ വെളിപ്പെടുത്തൽ 
 

 
അ​ക്ര​മ​സ​മ​ര​ത്തി​ന് ജ​ന​ങ്ങ​ളെ ഇ​റ​ക്കി​ല്ല, എ​ന്‍​എ​സ്എ​സി​ന്‍റേ​ത് അ​ന്ത​സു​ള്ള നി​ല​പാ​ട്: ഗ​ണേ​ഷ് കു​മാ​ര്‍

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു എന്നി കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ പരാതിക്കാരിയുടെ കത്ത് കൈക്കലാക്കുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


 

Related Topics

Share this story