കാസർഗോഡ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ചു
Fri, 17 Mar 2023

കാസർഗോഡ്: കാഞ്ഞങ്ങാട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കോടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. കാഞ്ഞങ്ങാടിന് സമീപം മാവുങ്കലിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.