Times Kerala

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ഡി

 
ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ഡി
കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. പി.​പി. കി​ര​ൺ, പി. ​സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​തീ​ഷ് കു​മാ​ർ കേ​സി​ലെ പ്ര​ധാ​ന ​പ്ര​തി​യാ​ണെ​ന്നും നി​ര​വ​ധി സി​പി​എം നേ​താ​ക്ക​ളു​മാ​യി ഇ​യാ​ൾക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

കി​ര​ണ്‍ കു​മാ​ർ 14 കോ​ടി രൂ​പ ബാ​ങ്കി​ൽ​ നി​ന്നും ത​ട്ടി​യെ​ടു​ത്തു. ത​ട്ടി​യെ​ടു​ത്ത തു​ക കി​ര​ണ്‍ സ​തീ​ഷ് കു​മാ​റി​നും കൈമാറുകയായിരുന്നു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ത​ട്ടി​പ്പ് നനടന്നതെന്നും  സംഭവത്തിൽ കൂ​ടു​ത​ൽ പേ​രു​ടെ അ​റ​സ്റ്റ് ഉടനുണ്ടാകുമെന്നും  ഇ​ഡി അ​റി​യി​ച്ചു.  

Related Topics

Share this story