Times Kerala

   ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേസ്; എ.​സി. മൊ​യ്തീ​ന്‍റെ ബെ​നാ​മി​യാ​ണ് സ​തീ​ഷ് കു​മാ​റെ​ന്ന് മൊ​ഴി

 
   ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേസ്; എ.​സി. മൊ​യ്തീ​ന്‍റെ ബെ​നാ​മി​യാ​ണ് സ​തീ​ഷ് കു​മാ​റെ​ന്ന് മൊ​ഴി
കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ എ.​സി. മൊ​യ്തീ​നെ​തി​രെ മൊ​ഴി. കേ​സി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​ർ മൊ​യ്തീ​ന്‍റെ ബെ​നാ​മി​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന സാ​ക്ഷി ജി​ജോ​ർ മൊ​ഴി നൽകിയിരിക്കുന്നത്.   സ​തീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ഡി മൊ​ഴി കോ​ട​തി​യി​ൽ വാ​യി​ച്ച​ത്. മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​ന്നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി ഇ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി​യി​ലെ പി​എം​എ​ൽ​എ കോ​ട​തി​യി​ൽ വാ​യി​ക്കു​ക​യാ​യി​രു​ന്നു. 

എ.​സി. മൊ​യ്തീ​ന്‍റെ​യും സി​പി​എം നേ​താ​വാ​യ എം.​കെ. ക​ണ്ണ​ന്‍റെ​യും ബെ​നാ​മി​യാ​യി​രു​ന്നു സ​തീ​ഷ് കു​മാ​ർ. ഇ​വ​രു​ടെ പ​ണം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് സ​തീ​ഷാ​ണ്. നൂ​റ് രൂ​പ​യ്ക്ക് മൂ​ന്ന് രൂ​പ പ​ലി​ശ​യ്ക്ക് സ​തീ​ഷ് പ​ണം ന​ൽ​കി​യി​രുന്നെന്നും  പി​ന്നീ​ട് പ​ത്ത് രൂ​പ പ​ലി​ശ​യ്ക്ക് പ​ണം ന​ൽ​കി. ഇ​തി​ന്‍റെ ലാ​ഭം മൊ​യ്തീ​നും ക​ണ്ണ​നും ന​ൽ​കി​യി​രു​ന്നെന്നും  ജി​ജോർ മൊഴി നൽകി. 

മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​നെ​തി​രെ​യും മൊ​ഴി​ നൽകിയിട്ടുണ്ട്. സ​തീ​ഷ് ചി​ല വ​സ്തു ഇ​ട​പാ​ടി​ലും മ​റ്റ് ത​ർ​ക്ക​ങ്ങ​ളി​ലും മ​ധ്യ​സ്ഥ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് ജി​ജോ​റി​ന്‍റെ മൊ​ഴി​യെന്ന്  ഇ​ഡി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. 

അ​തേ​സ​മ​യം ജാ​മ്യ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യി വാ​ദം കേ​ട്ട ശേ​ഷം കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി.


 

Related Topics

Share this story