കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം
Sep 12, 2023, 18:59 IST

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആലത്തൂര്‍ മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം. കേസില്‍ അറസ്റ്റിലായ പി. സതീഷ്കുമാറുമായി ബിജു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

സതീഷ് കുമാറിനും അറസ്റ്റിലായ പി.പി. കിരണിനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പണമിടപാട് ഉണ്ടായിരുന്നതായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. ഒരു മുന്‍ എംപിക്കും പണമിടപാടില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.