Times Kerala

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎമ്മിനെതിരേ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍

 
 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎമ്മിനെതിരേ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍
 
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരേ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍ രംഗത്ത്. സിപിഎം ചതിച്ചെനന്നായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലളിതനും സുഗതനും ആരോപിച്ചത്. വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതിയുടെ അറിവില്ലാതെയാണ്. ബാങ്ക് സെക്രട്ടറി സുനില്‍കുമാറാണ് തങ്ങളെ വഞ്ചിച്ചതെന്നും ഇരുവരും പറഞ്ഞു. സുനില്‍ കുമാറിനും ബിജു കരീമിനുമാണ് എല്ലാം കാര്യങ്ങളും അറിയാമായിരുന്നത്. ബാങ്ക് തട്ടിപ്പുമായി ഭരണസമിതി അംഗങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഈ വായ്പകളൊന്നും സമിതി ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ഫയലുകള്‍ പരിശോധിച്ചാല്‍ മനസിലാവും. ഇതെല്ലാം സെക്രട്ടറി മിനിട്‌സില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നെന്നും ഇവര്‍ ആരോപിച്ചു.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സിപിഎം ബലിയാടാക്കി. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോള്‍ സിപിഎം നേതാക്കള്‍ അവഗണിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല.തട്ടിപ്പ് പുറത്തുവന്നതോടെ ഇരുവരിലും നിന്ന് പത്ത് കോടി രൂപ ഈടാക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും സിപിഎമ്മിനെതിരെ രംഗത്തുവന്നത്.

Related Topics

Share this story