ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: ആ​​​റാം പ്ര​തി​ക്ക് ജാ​മ്യം

karuvannur
കൊ​​​ച്ചി: ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍​നി​​​ന്ന് പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി  ആ​​​റാം പ്ര​​​തി​​​യാ​​​യ മൂ​​​ര്‍​ക്ക​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി കെ. ​​​റെ​​​ജി​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഇയാൾക്കെതിരെ ശ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഹ​​​ര്‍​ജി​​​ക്കാ​​​രി പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​ളു​​​ടെ ഏ​​​ക ര​​​ക്ഷി​​​താ​​​വാ​​​ണെ​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജാ​​​മ്യം ന​​​ല്‍​കു​​​ക​​​യാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സ് വി. ​​​ഷെ​​​ര്‍​സി വ്യ​​​ക്ത​​​മാ​​​ക്കി.  റെ​​​ജി സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ന്‍റെ സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ 2018-19 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യി​​​രുന്നു.

Share this story