കരാട്ടേ പരിശീലനം
Sep 8, 2023, 23:25 IST

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കരാട്ടെ പരിശീലനത്തില്‍ തൊഴില്‍രഹിതര്‍ക്ക് പരിശീലകരാകാന്‍ അപേക്ഷിക്കാം. സ്ത്രീകളെയും കുട്ടികളെയും ആയോധനകലയില്‍ പ്രാവീണ്യമുള്ളവരാക്കി ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനാണ് പദ്ധതി.

അപേക്ഷകര്‍ 21നും 35 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ബയോഡേറ്റ, സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 13നകം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം 691001 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 18004253565, 8113050570.