‘കല്യാശേരിയിലേത് സാമ്പിൾ’, ഇനിയും വിവരക്കേടിന് വന്നാൽ പൊടിപോലും കിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി
Nov 21, 2023, 07:34 IST

കല്യാശേരിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് പിന്നാലെ ഭീഷണിയുമായി ഡി.വൈ.എഫ്.ഐ നേതാവ്. കല്യാശേരിയിലേത് സാമ്പിൾ വെടിക്കെട്ടെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇനിയും പ്രതിഷേധവുമായി വന്നാൽ പൊടിപോലും കിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ മർദിച്ചത്. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു സിപിഐഎം പ്രവർത്തകരുടെ മർദ്ദനം. ഒരാളെ പത്തിലധികം വരുന്ന സിപിഎം പ്രവർത്തകർ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മർദനത്തിൽ യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
