കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു

 കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു
 മലയാള ഐതീഹ്യത്തെ ത്രസിപ്പിച്ച് നിര്‍ത്തുന്ന കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവാണ് കത്തനാര്‍ ത്രീഡി രൂപത്തിൽ ഒരുക്കുന്നത്. എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസാണ് നിര്‍മ്മാണം.ബാബു ആന്റണി മുഖ്യ കഥാപാത്രമാകുന്ന കടമറ്റത്തു കത്തനാറിൽ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും അഭിനയിക്കുന്നുണ്ട്.

Share this story