'കടമറ്റത്ത് കത്തനാര്‍' വിവാദത്തില്‍; മറുപടിയുമായി നടൻ ജയസൂര്യ

jayassorya
 റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു ഇരുവരും സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കടമറ്റത്ത് കത്തനാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഒന്ന് ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാരും, മറ്റൊന്ന് ബാബു ആന്റണിനായകനാകുന്ന ചിത്രവും. ഇരു ചിത്രങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്.മങ്കിപെന്‍, ഹോം തുടങ്ങിയ ഹിറ്റു ചിത്രങ്ങള്‍ സമ്മാനിച്ച റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാരില്‍ ജയസൂര്യയാണ് അഭിനയിക്കുന്നത്. ടി എസ് സുരേഷ് ബാബുസംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാരില്‍ ബാബു ആന്റണിയാണ് പ്രധാന കഥാപാത്രമായെത്തുന്നത്. രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. ഇതേ പേരില്‍ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ തീരുമാനിക്കട്ടെയെന്നും താരം പറഞ്ഞു .'ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തുവരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. എന്നാണ് ജയസൂര്യ പറഞ്ഞത് .

Share this story