Times Kerala

 'സർക്കാർ വേട്ടക്കാർക്കൊപ്പം' സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ഉ​ന്ന​യി​ച്ച് കെ.​കെ.​ര​മ; ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോർജ്ജ്

 
കസ്ടവ്
 തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച്, സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്ര​തി​പ​ക്ഷം. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​ക്ര​മ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ച് വ​രു​ന്ന​താ​യി അടിയന്തരപ്രമേയ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച കെ.​കെ.​ര​മ നിയമസഭയിൽ പ​റ​ഞ്ഞു.സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിനടന്ന അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞായിരുന്നു കെ.​കെ.​ര​മ എംഎൽഎ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.  ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​കു​ന്ന​വ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ഇ​ട​ത് അ​നു​ഭാ​വി​ക​ളു​മാ​ണെ​ന്നും ര​മ വി​മ​ര്‍​ശി​ച്ചു. പൂ​ച്ചാ​ക്ക​ലി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ ​പ്ര​തി​യെ പോലീ​സ് സം​ര​ക്ഷി​ക്കു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് പോ​ലും പു​റ​ത്തു​പോ​യി. ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യോ എ​ന്നും ര​മ ചോ​ദി​ച്ചു. കെ​സി​എ കോ​ച്ചി​ന്‍റെ പീ​ഡ​നം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ര​മ സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ചു.
എ​ന്നാ​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ മ​റു​പ​ടി. പൂ​ച്ചാ​ക്ക​ല്‍ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ സി​പി​എം പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Topics

Share this story