കോഴിക്കോട് : കൊട്ടിക്കലാശത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്നും തെന്നി വീണ് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരുക്ക്. പ്രസംഗം കഴിഞ്ഞു ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ജനറേറ്ററിന് മുകളിലേക്കാണ് ജയന്ത് വീണത്. വാരിയെല്ലിന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ജയന്ത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. സംസ്ഥാന തെര. കമ്മീഷൻ്റെ കണക്ക് അനുസരിച്ച് 70.9 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.58%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.78%).
തിരുവനന്തപുരം (67.4%), കൊല്ലം (70.36%), ആലപ്പുഴ (73.76%), കോട്ടയം (70.96%), ഇടുക്കി (71.77%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉള്ളത്. വരിയിൽ ഉള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. ഈ കണക്ക് അന്തിമം അല്ലെന്നും അവസാന പോളിംഗ് ശതമാന കണക്കുകൾ നാളെ പുറത്ത് വിടുമെന്നും സംസ്ഥാന തെര. കമ്മീഷണർ അറിയിച്ചു.