'ദിലീപിന് നീതി ലഭ്യമായി, അറസ്റ്റ് സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു': അടൂർ പ്രകാശ് | Dileep

വ്യക്തിപരമായി സന്തോഷമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്
'ദിലീപിന് നീതി ലഭ്യമായി, അറസ്റ്റ് സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു': അടൂർ പ്രകാശ് | Dileep
Updated on

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചു എന്ന് അടൂർ പ്രകാശ്. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം."കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി എനിക്ക് അടുത്ത ബന്ധമുണ്ട്, വ്യക്തിപരമായി സന്തോഷമുണ്ട്," അടൂർ പ്രകാശ് പറഞ്ഞു.(Justice has been served to Dileep, says Adoor Prakash)

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ദിലീപിന്റെ അറസ്റ്റ് സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. കേസിൽ ഉന്നത പോലീസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.

"സർക്കാർ അപ്പീൽ പോകുമല്ലോ, സർക്കാരിന് മറ്റ് പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനാണ് എന്ന് മാത്രമാണ് സർക്കാർ നോക്കുന്നത്." ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com