ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്: ബെയ്‌ലിൻ ദാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു | Lawyer assault

അടുത്ത മാസം 23-ന് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
Junior lawyer assault case, Chargesheet filed
Updated on

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതിയായ ബെയ്ലിൻ ദാസിനെതിരെ വഞ്ചിയൂർ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മർദ്ദനമേറ്റത് ജൂനിയർ അഭിഭാഷകയായ ശ്യാമിലിക്കാണ്.(Junior lawyer assault case, Chargesheet filed)

കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ എന്നീ വകുപ്പുകളാണ് ബെയ്ലിൻ ദാസിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ മെയ് 13-നാണ് ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കത്തിനിടെ മർദ്ദനമുണ്ടായത്.

അടി കൊണ്ട് താഴെ വീണ ശ്യാമിലിയെ എഴുന്നേൽപ്പിച്ച് വീണ്ടും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ മൂന്നാം ദിവസമാണ് പോലീസ് പിടികൂടിയത്. അടുത്ത മാസം 23-ന് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com