Times Kerala

ഒരിക്കല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു, വേണ്ടെന്ന് പറഞ്ഞത് ജെ പി നദ്ദ: കെ സുരേന്ദ്രന്‍

 
 കേരളത്തിലും സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് താന്‍ ഒരിക്കല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നതായി കെ സുരേന്ദ്രന്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴായിരുന്നു രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചത്. ഡല്‍ഹിയില്‍ എത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടാണ് സന്നദ്ധത അറിയിച്ചത്. രാജി വെക്കേണ്ടെന്ന് നദ്ദയാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസാരിക്കവെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

സമാപന സമ്മേളനം ജെ പി നദ്ദയാണ് ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് നദ്ദ വ്യക്തമാക്കി. ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചു. ആന്ധ്രയിലെ വിജയത്തോടെ ഇന്ത്യ മുഴുവനുമുള്ള പാര്‍ട്ടിയാണെന്ന് തെളിഞ്ഞു. രാജ്യത്ത് ആശയത്തില്‍ അധിഷ്ടിതമായുള്ള പാര്‍ട്ടി ബിജെപി മാത്രമാണെന്നും നദ്ദ പറഞ്ഞു.
 

Related Topics

Share this story