'പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം, പദ്ധതിയിൽ വീഡിയോ എഡിറ്റർമാരെ ഉൾപ്പെടുത്തണം': KUWJ സർക്കാരിനോട് | KUWJ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യമുയർന്നു
'പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം, പദ്ധതിയിൽ വീഡിയോ എഡിറ്റർമാരെ ഉൾപ്പെടുത്തണം': KUWJ സർക്കാരിനോട് | KUWJ
Published on

തിരുവനന്തപുരം: പത്രപ്രവർത്തകർക്കുള്ള നിലവിലെ പെൻഷൻ തുക 11,000 രൂപയിൽ നിന്ന് വർധിപ്പിച്ച് 20,000 രൂപയാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജീവിതച്ചെലവുകൾ വർധിച്ച സാഹചര്യത്തിൽ, മാധ്യമപ്രവർത്തകരുടെ വിഹിതം കൂടി ഉൾപ്പെട്ട ഈ പദ്ധതിയിൽ കാലാനുസൃതമായ വർധന ആവശ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.( Journalist pension should be increased to Rs 20,000, KUWJ to government)

പെൻഷൻ വർധനയ്ക്ക് പുറമെ മറ്റ് സുപ്രധാന ആവശ്യങ്ങളും യൂണിയൻ പ്രമേയങ്ങളിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. വീഡിയോ എഡിറ്റർമാരെ കൂടി പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം അടിയന്തരമായി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ഉദ്‌ഘാടനം ചെയ്തത് സുരേഷ് എടപ്പാൾ ആണ്, ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ആർ. കിരൺബാബു എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി അനുപമ ജി. നായർ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ജി. പ്രമോദ് വരവു ചെലവു കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. വി.എസ്. വിഷ്ണുപ്രസാദ്, വൈസ് പ്രസിഡന്റ് സി. രാജ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഖില വി. കൃഷ്ണൻ, എസ്. ശരത് കുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വി.കെ. അക്ഷയ അനുശോചനപ്രമേയം അവതരിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com