ജെ.സി.ഐ പാലക്കാട് ലീഡ് കോളേജിൻറെ ജേസീ വാരാഘോഷത്തിനു തുടക്കമായി
Sep 9, 2023, 22:35 IST

ഒരാഴ്ച നീണ്ടു നിൽക്കുന്ന ജെ.സി.ഐ പാലക്കാട് ലീഡ് കോളേജിൻറെ വാർഷിക സാമൂഹ്യ സേവന , പൊതുജന സമ്പർക്ക പരിപാടിയായ ജേസീ വാരാഘോഷത്തിനു തുടക്കം കുറിച്ച് കൊണ്ട് നൻമ അകത്തേത്തറയും , ട്രിനിറ്റി കണ്ണാശുപത്രിയും, കരുണ മെഡിക്കൽ കോളേജ് ഹോസ്പിറ്റലുമായി സഹകരിച്ചു പൊതുജനങ്ങൾക്കായി സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും , നേത്ര പരിശോധനയും സംഘടിപ്പിച്ചു . പാലക്കാട് റെയിൽവേ കോളനി സുപ്രിയ കോംപാക്‌സിൽ നടന്ന പരിപാടി ജെ.സി.ഐ ദേശീയ കോ ഓർഡിനേറ്റർ ചിത്ര കെ.എസ് ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് അഭിജിത് രാകേഷ് അധ്യക്ഷത വഹിച്ചു . പൊതുജനങ്ങൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്‌തു .തുടർന്ന് ധോണി ലീഡ് കോളേജിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തി . ജെ.സി.ഐ പാലക്കാട് ലീഡ് കോളേജിലെ മുപ്പത്തി രണ്ട് അംഗങ്ങൾ അവയവ ദാന സമ്മത പത്രത്തിൽ ഒപ്പു വെച്ചു . മുന്നൂറില്പരം പേർ പങ്കെടുത്ത മെഗാ യോഗാഭ്യാസ പരിശീലന ക്‌ളാസ്സ് സംഘടിപ്പിച്ചു . ദേശീയ പദ്ധതിയായ "ദാനി" ൻറെ ഭാഗമായി പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ വിശന്നിരിക്കുന്നവർക്കായി സൗജന്യ ഭക്ഷണ വിതരണം നടത്തി .