ജെ സി ഐ പാലക്കാട് ലീഡ് കോളേജ് "ജൈത്ര" വാരാഘോഷ പുരസ്‌കാരങ്ങൾ നൽകി
Sep 16, 2023, 18:52 IST

സെപ്റ്റംബർ 9 മുതൽ 15 വരെ ദേശീയ തലത്തിൽ നടന്നു വന്ന "ജൈത്ര" പൊതുജന സമ്പർക്ക സാമൂഹ്യസേവന വാരത്തിൻറെ സമാപനം ജെ സി ഐ പാലക്കാട് ലീഡ് കോളേജ് സമുചിതമായി ആഘോഷിച്ചു . ധോണി ലീഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അഭിജിത് രാകേഷ് അധ്യക്ഷത വഹിച്ചു . മേഖലാ പ്രസിഡണ്ട് പ്രജിത് വിശ്വനാഥൻ മുഖ്യാതിഥിയായ ചടങ്ങിൽ, വർഷ എസ കുമാർ , ജിനേഷ് ഭാസ്കർ , ഫവാസ് മുസ്തഫ , സലൂജ അഫ്‌സൽ എന്നിവർ പങ്കെടുത്തു . ജൈവ കൃഷിയിൽ തൻറെ പുത്തൻ പരീക്ഷണളിലൂടെ പ്രശസ്തിയാർജ്ജിച്ച ചേർത്തലയിൽ നിന്നുള്ള യുവ കർഷകനും , യു ട്യൂബറുമായ പി. സുജിത്തിനെ യുവ പ്രതിഭാ പുരസ്കാരവും , കഞ്ചിക്കോട് ബ്രോക്കേഡ് ഇന്ത്യ പോളി ടെക്സ് ലിമിറ്റഡിൻറെ മാനേജിങ് ഡയറക്ടർ അൻവർ സഹദിന് സംരംഭകത്വ മികവിനുള്ള "ടോബിപ് " പുരസ്കാരവും സമ്മാനിച്ചു . ജെ സി ഐ ഇന്ത്യ മുൻ ദേശീയ പ്രസിഡണ്ട് പി . സന്തോഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. രമ്യ ആർ വാര്യർ , ഗോപിക. വി എന്നിവർ സംസാരിച്ചു