പാലക്കാട്ടെ സംരംഭകർക്കായി ജെ സി ഐ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
Sep 14, 2023, 14:33 IST

ജെസിഐ ഒലവക്കോട്, ജെസിഐ പാലക്കാട് സെൻട്രൽ,ജേസീസ് ചേമ്പർ ഓഫ്
കോമേഴ്‌സ് (ജെകോം) എന്നിവർ സംരംഭകർക്കായി സംയുക്ത ബിസിനസ്-ടു-ബിസിനസ്
പരിപാടി സംഘടിപ്പിച്ചു. രാജ്യത്തുടനീളം കോവിഡാനന്തര കാലത്ത് ബിസിനസ്
മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്ത് വളർന്ന് വന്ന ബിസിനസ്സ് ടു ബിസിനസ്സ്
സംവിധാനത്തിന്റെ പരമാവധി സാധ്യതകളുടെ കൃത്യവും, മികവാർന്നതുമായ
ഉപയോഗത്തിന് വഴി തെളിയിച്ചു കൊണ്ട് പാലക്കാട് നവരത്‌ന ഹോട്ടലിൽ വെച്ച്
നടന്ന പരിപാടിയിൽ ജെകോം പാലക്കാട് ടേബിൾ ചെയർമാൻ കല്യാൺജി അധ്യക്ഷത
വഹിച്ചു.ജെസിഐ ഒലവക്കോട് പ്രസിഡണ്ട് ശബരീഷ്, ജെസിഐ പാലക്കാട് സെൻട്രൽ
പ്രസിഡണ്ട് അനേഗ്, മേഖല ഉപാധ്യക്ഷ വർഷ എസ് കുമാർ, മുൻ ചെയർമാൻ രഞ്ജിത്
വിജയൻ, നിയുക്ത ചെയർമാൻ വിജയകുമാർ, , എന്നിവർ നേതൃത്വം കൊടുത്ത
പരിപാടിയിൽ പാലക്കാട്ടെ വ്യത്യസ്ത ബിസിനസ് രംഗങ്ങളിൽ നിന്നായി
മുപ്പതിലധികം സംരംഭകർ പങ്കെടുത്തു. ലാഭേച്ഛയില്ലാതെ ഇന്നലെ നടന്ന
യോഗത്തിൽ നിന്നും ഇരുപതോളം പുതിയ ബിസിനസ് ഇടപാടുകൾക്കുള്ള വഴി
തുറക്കപ്പെട്ടു.