സൈബര്‍ ആക്രമണത്തിനെതിരെ ജെയ്കിന്റെ ഭാര്യയുടെ പരാതി; പൊലീസ് കേസെടുത്തു

കോട്ടയം: സൈബര്‍ ആക്രമണത്തിനിരയായി പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു സമർപ്പിച്ച പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തികള്‍ക്കെതിരെയുള്ള ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള കേരള പൊലീസ് ആക്ടിലെ 120 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ശബ്‌ദശകലം പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മന്ത്രി വി.എന്‍.വാസവന്. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ നടന്ന സംഭാഷണമാണ് പുറത്തുവന്നതെന്ന് വാസവന് ആരോപിച്ചു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായിരുന്ന വിജയകുമാറാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.