Times Kerala

ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം; പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിൽ തള്ളി

 
തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ കേസ്;കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന്  അന്വേഷണ സംഘം

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം പിഞ്ചു കുഞ്ഞിനെ കുറ്റിക്കാട്ടിൽ  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ചുവീണിട്ട് മണിക്കൂറുകൾക്കുള്ളിലാണ് കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കേരളത്തിൽ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡരികിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് റോഡ് വശത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞുണ്ടായിരുന്നത്.

Related Topics

Share this story