'പാവാട' തീയറ്ററുകളിൽ എത്തിയിട്ട് ആറു വർഷം

'പാവാട' തീയറ്ററുകളിൽ എത്തിയിട്ട് ആറു വർഷം 
 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പാവാട.മാർത്താണ്ഡൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിപിൻ ചന്ദ്രനാണ്.പൃഥ്വിരാജും, അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം രണ്ട് മദ്യപാനികളുടെ കഥയാണ് പറയുന്നത്. ആശ ശരത്, നെടുമുടി വേണു, മിയ ജോർജ്ജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചലച്ചിത്രം 2016 ജനുവരി 15ന് പ്രദർശനത്തിനെത്തി.

Share this story