പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യാ​ൽ ത​ള​രു​ന്ന​ത​ല്ല കോ​ണ്‍​ഗ്ര​സ് വീ​ര്യ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

465

തി​രു​വ​ന​ന്ത​പു​രം:  പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യാ​ൽ ത​ള​രു​ന്ന​ത​ല്ല കോ​ണ്‍​ഗ്ര​സ് വീ​ര്യ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. ആ​ലു​വ​യി​ലെ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലെ കാരണക്കാരിൽ ഒരാൾ ആയ സി​ഐ സു​ധീ​റി​നെ സ​ർ​വീ​സി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോൺഗ്രസ് ഇന്ന് ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തെ പോലീസ് അടിച്ചമർത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോ​ണ്‍​ഗ്ര​സ്   ഈ ​ധ​ർ​മ​സ​മ​ര​ത്തി​ൽ ആ​ത്യ​ന്തി​ക വി​ജ​യം നേ​ടു​ക ത​ന്നെ ചെ​യ്യുമെന്നും അദ്ദേഹം പറഞ്ഞു.  ജ​ല​പീ​ര​ങ്കി​യി​ലും ഗ്ര​നേ​ഡി​ലും ലാ​ത്തി​ചാ​ർ​ജി​ലും സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം ഒ​ലി​ച്ച് പോ​കു​ക​യി​ല്ലെ​ന്നു സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.  ഗു​രു​ത​ര​വീ​ഴ്ച​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഐ​യ്ക്ക് ഉണ്ടായെന്നും ഇ​യാ​ളെ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത്  ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട് വ​ന്ന​പ്പോ​ൾ നി​യ​മ​നം ന​ല്കി പി​ണ​റാ​യി സ​ർ​ക്കാ​ർ ആ​ദ​രി​ക്കു​ക​യാ​ണ്  ചെയ്‌തെതെന്നും അദ്ദേഹം പറഞ്ഞു. 


.
 

Share this story