ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാനമാണെന്ന് എന്നത് ശുദ്ധ നുണ: സുരേഷ് ഗോപി

ഗുരുവായൂര്‍ : ഗുരുവായൂര്‍ എംഎല്‍എയെ വെല്ലുവിളിച്ച് സുരേഷ് ഗോപി. ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടായെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കാന്‍ ഗുരുവായൂര്‍ എംഎല്‍എ തയ്യാറാകുമോയെന്ന് സുരേഷ് ഗോപി ചോദിച്ചു. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്ന നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ എന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ കോഫി ടൈം വിത് എസ്ജി എന്ന പരിപാടിയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

‘തെരുവു യോഗത്തില്‍ സഖാക്കളുടെ മുന്‍പില്‍ നിങ്ങള്‍ കള്ളം പറഞ്ഞോളൂ. എന്നാല്‍ നിയമസഭയുടെ രേഖയില്‍ വരുന്ന വിധം മേല്‍പാലത്തിന് റെയില്‍വേ പണം നല്‍കുന്നില്ലെന്നു പറയാന്‍ ഗുരുവായൂര്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോയെന്നും അത് സാധിക്കില്ലെങ്കിൽ മേല്‍പ്പാലം നിര്‍മ്മിച്ചതിന് റെയില്‍വേയുടെ പണം വേണ്ടെന്ന് എംഎല്‍എയുടെ നേതാവായ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞാലും മതി’. എന്നുമായിരുന്നു സുരേഷ് ഗോപി വെല്ലുവിളിച്ചത്.