Times Kerala

"കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ല, കുറ്റബോധം ഉണ്ടായാൽ മതി": നമ്പി നാരായണൻ

 
 ശാസ്ത്രജ്ഞൻ നമ്പി നാരായണന് ഇന്ന് പിറന്നാൾ 
കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല അവർക്ക് കുറ്റബോധം ഉണ്ടായാൽ മതിയെന്ന് നമ്പി നാരായണൻ. കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ വിധി പറഞ്ഞത്തോടെയാണ് നമ്പിനാരായണൻ ഇക്കാര്യം വ്യക്തമാക്കിയത്. കേസിനുള്ളിൽ തന്റെ ജോലി കഴിഞ്ഞു,ആരാണ് കുറ്റം ചെയ്തത് എന്നറിയാൻ താൻ ശ്രമിച്ചുവെന്നും കേസ് പാതിവഴിയിൽ ഉപേക്ഷിച്ചു പോയി എന്നുമാണ് നമ്പി നാരായണൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
എല്ലാവരും മടുത്തുവെന്നും എന്നാൽ വിധി അനുകൂലമായി വന്നപ്പോഴാണ് കേസിലേക്ക് വീണ്ടും തിരിഞ്ഞത് എന്നും അദ്ദേഹം അറിയിച്ചു. അവർ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ മതി. തെറ്റ് പറ്റിയെന്ന കുറ്റബോധം ഉണ്ടായാൽ മതി. മാപ്പ് പറയണമെന്നില്ല അബദ്ധം പറ്റി എന്നത് സമ്മതിച്ചാൽ മതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story