തിരുവനന്തപുരം: നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ആസന്നമായതായി വിലയിരുത്തൽ. രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിർബന്ധിത ഭ്രൂണഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.(Is the Speaker's permission required to arrest Rahul Mamkootathil?)
രാഹുൽ നിലവിൽ ഒളിവിൽ പോയ സാഹചര്യത്തിൽ ലുക്കൗട്ട് സർക്കുലർ ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. എം.എൽ.എ. അറസ്റ്റ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് നിയമപരമായി ചില പ്രത്യേക നടപടിക്രമങ്ങളുണ്ട്.
നിയമസഭ സമ്മേളിക്കുന്ന സമയമാണെങ്കിൽ പോലും എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം സ്പീക്കറെ അറിയിച്ചാൽ മതിയാകും. നിയമസഭാ വളപ്പിൽനിന്നോ എം.എൽ.എ. ക്വാർട്ടേഴ്സിൽനിന്നോ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണ്.
അഴിമതി ആരോപണക്കേസിലാണ് എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതെങ്കിൽ സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കാനും സ്പീക്കറുടെ അനുമതി ആവശ്യമാണ്.