വടകര DYSPക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു; ഉടൻ കേസെടുത്തേക്കും | DYSP

ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു
വടകര DYSPക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു; ഉടൻ കേസെടുത്തേക്കും | DYSP
Updated on

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്. വടക്കഞ്ചേരി സി.ഐ. ആയിരിക്കെ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് പീഡിപ്പിച്ചുവെന്നും, എന്നാൽ നിയമനടപടികൾ സ്വീകരിക്കാതെ യുവതിയെ വിട്ടയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസിലെ ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.( Investigation report with serious findings against Vadakara DYSP)

ഡിവൈ.എസ്.പി. ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ അദ്ദേഹത്തിനെതിരെ ഉടൻ കേസെടുത്തേക്കും. നിയമനടപടി സ്വീകരിക്കുന്നതിനായി പാലക്കാട് എസ്.പി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ചെർപ്പുളശ്ശേരി സി.ഐ. ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈ.എസ്.പി. ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്. അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈ.എസ്.പി. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സി.ഐ.യുടെ കുറിപ്പിലെ പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് മൊഴി നൽകിയിരുന്നു. പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം നിയമനടപടികളിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ പലതവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി യുവതി മൊഴിയിൽ ആവർത്തിച്ചു.

തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി. കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്. യുവതിയെ പീഡിപ്പിച്ച ഈ വിഷയം പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്ന് ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

സംഭവം നടന്നിട്ട് പത്ത് വർഷത്തിലധികം കഴിഞ്ഞതിനാൽ, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറായാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുള്ളൂ. യുവതിയുടെ മൊഴിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് ഡിവൈ.എസ്.പി.ക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്.പി. റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്.

Related Stories

No stories found.
Times Kerala
timeskerala.com