Times Kerala

ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കടകളിൽ പരിശോധന; പിഴയീടാക്കി

 
ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കടകളിൽ പരിശോധന; പിഴയീടാക്കി
കു​ന്ദ​മം​ഗ​ലം: ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, ക​മ്പ​നി മു​ക്ക്, മ​ല​യ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ൽ, ബേ​ക്ക​റി നി​ർ​മാ​ണ യൂ​നി​റ്റ്, കൂ​ൾ​ബാ​ർ, അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ലം, തൊ​ഴി​ലി​ട​ങ്ങ​ൾ, ഫ്ലാ​റ്റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, കോ​ഴി​ക്ക​ട​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

ശു​ചി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച കോ​ഴി​ക്ക​ട​യി​ൽ​ നിന്നും പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ളി​ൽനിന്നും  പി​ഴ​യീ​ടാ​ക്കി.  പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി മ​തി​യാ​യ ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അധികൃതർ നോ​ട്ടീ​സ് ന​ൽ​കി. പ​രി​സ​ര​ത്ത് കൊ​തു​കി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തും ശു​ചി​ത്വ​മി​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

 ചൂ​ലൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു കെ. ​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഒ. ​സു​ധീ​ർ രാ​ജ്, കെ.​പി. അ​ബ്ദു​ൽ​ഹ​ക്കീം, ഒ. ​ഫെ​മി മോ​ൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന  നടത്തിയത്.

Related Topics

Share this story