തൃശൂർ : ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലടിച്ചു. ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് ഏറ്റുമുട്ടിയത്. ജിജി മാരിയോയുടെ പരാതിയിൽ മാരിയോക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഒമ്പത് മാസമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പൊലീസ് പറയുന്നു.
ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിൽ പറയുന്നത്. 70,000രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.