Times Kerala

ഇന്ത്യ ഇനി ഭാരത്, കുറച്ച് കഴിയുമ്പോള്‍ ഹിന്ദുത്വ എന്ന് പറയും:  എം.വി ഗോവിന്ദന്‍
 

 
 ജനങ്ങള്‍ക്ക് ധനമന്ത്രിയിലല്ല, ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടതെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് മികച്ച പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നല്ല രീതിയില്‍ പ്രചാരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഈസി വാക്ക് ഓവര്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കരുതിയതെന്നും അവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എം.വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോള്‍ ഭാരത് ആയത് എന്തുകൊണ്ടാണ്?. ഇനി കുറച്ച് കഴിയുമ്പോള്‍ ഹിന്ദുത്വ എന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്താണ് വര്‍ഗീയവാദികള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അവര്‍ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണിതൊക്കെയെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.


 

Related Topics

Share this story