ഇന്ത്യ മുന്നണി: സിപിഎമ്മിന്റെ പിന്മാറ്റം കേരള ഘടകത്തിന്റെ തീരുമാനപ്രകാരമാണെന്ന് വി ഡി സതീശൻ
Sep 19, 2023, 13:13 IST

തിരുവനന്തപുരം : ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിൽ അംഗമാകേണ്ടെന്ന സി പി എം തീരുമാനം പാർട്ടിയുടെ കേരള ഘടകത്തിന്റെ നിലപാട് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയ നേതൃത്വത്തെ സമ്മർദത്തിലാക്കിയത് കേരള ഘടകമാണ്. കേരളത്തിലെ ബി ജെ പിയുമായി ഒത്തുതീർപ്പുള്ളതിനാൽ അവർക്ക് ഭയമാണ്. ബി ജെ പിയുടെ സമ്മർദത്തിന് വഴങ്ങിയാണ് പിന്മാറ്റമെന്നും സതീശൻ ആരോപിച്ചു.