ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം; യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം; യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
തൊടുപുഴ: ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. മലയാളി യുവതികൾ അടക്കം 5 പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്നും കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാർലറിലാണ് ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമ. റെയ്ഡിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

 ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പോലീസിന് ലഭിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്. പോലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവരെ പോലീസ് പിടികൂടി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story