മോശം കാലാവസ്ഥ: ചൈനയിൽ നിന്നും പുറപ്പെട്ട ക്രെയിനുകൾ വിഴിഞ്ഞത്ത് എത്താൻ വൈകിയേക്കും
Sep 6, 2023, 16:38 IST

തിരുവനന്തപുരം: കാലാവസ്ഥ പ്രതികൂലമായതിനാൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകൾ വൈകിയേക്കും. ചൈനയിൽ നിന്നും പുറപ്പെട്ട ആദ്യ കപ്പൽ ഒക്ടോബറിൽ വിഴിഞ്ഞത്ത് എത്തും. ആകെ അഞ്ച് കപ്പലുകളാണ് ചൈനയിൽ നിന്നും എത്തുക. ചൈനയിൽ നിന്നും 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിച്ചേരുക.

എന്നാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ചൈനയിൽ നിന്ന് 16 ക്രൈയിനുകൾ എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ആദ്യ കപ്പലിനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിയുൾപ്പടെ വിഴിഞ്ഞത്തെത്തും. ഷാങ്ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽ നിന്നാണു ക്രെയിനുകൾ വാങ്ങുന്നത്.